സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പെരുന്നാളിന് കൊടിയേറി
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപെരുന്നാളിന് കൊടിയേറി. കോട്ടയം ഭദ്രാസന സഹായമെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത കൊടിയേറ്റ കര്‍മം നിര്‍വഹിച്ചു.
30നു മൂന്നിന്മേല്‍ കുര്‍ബാനയെതുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പെരുന്നാള്‍ ദിവസം നടക്കുന്ന വെച്ചൂട്ടിനുള്ള മാങ്ങാക്കറി തയാറാക്കുന്നത് മേയ് ഒന്നിനാണ്. മാങ്ങാ അരിയുന്നതിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍. സോന നിര്‍വഹിക്കും. മേയ് ഒന്നു മുതല്‍ നാലുവരെ വൈകുന്നേരം വചനപ്രഘോഷണം. ആറിന് രാവിലെ 7.30 ഹിന്ദിയില്‍ ഫാ. കുര്യന്‍ തോമസ് കുര്‍ബാനയര്‍പ്പിക്കും.
വൈകുന്നേരം 5.30നു വിവിധ കുരിശടികളില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് അഞ്ചു കുരിശടികളില്‍ നിന്നായി പള്ളിയിലേക്കു പ്രദക്ഷിണവും നടക്കും. രാവിലെ അഞ്ചിന് ആദ്യത്തെ കുര്‍ബാനയും തുടര്‍ന്ന് എട്ടിനു കല്‍ക്കട്ട ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ ഒമ്പതിന്‍മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന് വെച്ചൂട്ടും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അങ്ങാടി ഇരവിനല്ലൂര്‍ കുരിശടി ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. നാലിന് അപ്പവും കോഴിയും നേര്‍ച്ചവിളമ്പും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."