HOME
DETAILS
MAL
200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ
backup
April 14 2019 | 22:04 PM
മുംബൈ: ടി20യില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസത്തെ മത്സരത്തോടെയാണ് മുംബൈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലീഷ് കൗ@ണ്ടി ക്ലബ് സോമര്‍സെറ്റിന്റെ 199 മത്സരം എന്ന നേട്ടം മറികടന്നാണ് ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഈ നേട്ടം സ്വന്തമാക്കിയത്. 188 മത്സരങ്ങളുമായി ക്യാപ്റ്റന്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍, 187 മത്സരങ്ങളുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നി ടീമുകളും മുംബൈക്ക് തൊട്ടുപിറകെയുണ്ട്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."