HOME
DETAILS
MAL
നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മത്സ്യബന്ധനം അനുവദിക്കും: മന്ത്രി
backup
August 02 2020 | 02:08 AM
കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷം നിയന്ത്രണങ്ങള്‍ക്കു വിധേയമായി മത്സ്യബന്ധനം അനുവദിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.
തീരദേശ ജില്ലകളിലെ കലക്ടര്‍മാര്‍, പൊലിസ് മേധാവികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചുമുതല്‍ മത്സ്യബന്ധനം അനുവദിക്കും.
മത്സ്യലേലം അനുവദിക്കില്ല. ലേലം ചെയ്യുന്നവര്‍ക്ക് മറ്റ് തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കും. ചില്ലറ മത്സ്യം വാങ്ങാന്‍ ഹാര്‍ബറുകളില്‍ പ്രവേശനമില്ല. ഇരുചക്രം, മുച്ചക്രം,തലച്ചുമട് വഴി മത്സ്യം കൊണ്ടുപോകരുത്. ലോറികള്‍ക്ക് പ്രവേശിക്കാം. ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യമാര്‍ക്കറ്റില്‍ മത്സ്യം എത്തിക്കണം. ആള്‍ക്കൂട്ടം പാടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."