ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസിനും സി.പി.എം പരാതി നല്‍കി
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ സി.പി.എം തെരഞ്ഞെടുപ്പ് കമ്മിഷനും പൊലിസിനും പരാതി നല്‍കി. ശ്രീധരന്‍ പിള്ളയുടേത് ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ക്ക് സി.പി.എം നേതാവ് വി. ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ പിള്ള വിവാദ പരാമര്‍ശം നടത്തിയത്.
ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള പരാമര്‍ശം നടത്തിയത്. 'ഇസ്‌ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും' തുടങ്ങിയ പരാമര്‍ശങ്ങളാണ് ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ നടത്തിയത്. ഇത് വന്‍ വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."