ജൂലൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 11 ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ജൂലൈയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 11 ലക്ഷം പേര്‍ക്ക്. ശരാശരി 35,000 കേസുകളാണ് ജൂലൈയില്‍ മാത്രം ഓരോ ദിവസവും പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ അവസാനത്തെ മൂന്നു ദിവസങ്ങളില്‍ ഇത് അര ലക്ഷത്തിലേക്ക് ഉയരുകയും ചെയ്തു. ജൂലൈയില്‍ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായത് ആന്ധ്രാപ്രദേശിലാണ്. ഇവിടെ നേരത്തെയുള്ളതില്‍ നിന്ന് ഒന്‍പത് ഇരട്ടി വര്‍ധനയാണുണ്ടായത്. കര്‍ണാടകയില്‍ ഏഴിരട്ടിയിലധികം വര്‍ധനയുണ്ടായി.
കേരളം, ബിഹാര്‍, ആസാം എന്നിവിടങ്ങളില്‍ നാലിരട്ടിയിലധികമാണ് കേസുകള്‍ വര്‍ധിച്ചത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കണക്ക് ജൂലൈയില്‍ ഇരട്ടിയായി. ഡല്‍ഹിയില്‍ ജൂലൈയില്‍ കേസുകളുടെ വര്‍ധന 55 ശതമാനത്തിലേക്ക് താഴ്ന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതും പരിശോധനകള്‍ കൂടിയതുമാണ് ജൂലൈയില്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമായത്. ജൂലൈയില്‍ മാത്രം 1.05 കോടി പരിശോധനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."