ബീവറേജസ് ഔട്ട്‌ലെറ്റിനെതിരെ ജാഗ്രതാ സദസും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: വെങ്ങോല ചൂണ്ടമലപ്പുറത്ത് ബീവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാസദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.
വെങ്ങോല പഞ്ചായത്തിലെ 23-ാം വാര്‍ഡില്‍ ചൂണ്ടമല കൊച്ചിന്‍ ഗ്രാനൈറ്റിന്റെ സമീപത്തായാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ബീവറേജസ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ വീട്ടില്‍ താമസിച്ചിരുന്ന വാടകക്കാരെ ഒഴിപ്പിച്ചാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ ഉടമ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നത് ജനസുരക്ഷ കണക്കിലെടുത്താകണമെന്നും അപായസാധ്യതാ മേഖലകളില്‍ മദ്യശാലകള്‍ ആരംഭിക്കരുതെന്നും ജനകീയ സമരസമിതി ആവശ്യപ്പെട്ടു. ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മൂലം അപകടങ്ങില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞതെന്നുള്ള സുപ്രീംകോടതി വിലയിരുത്തലിനെ തുടര്‍ന്ന് മദ്യശാലകള്‍ ദേശീയപാതയോരങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കാന്‍ വിധി വന്നു. എന്നാല്‍ ഇത്തരം മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചാല്‍ ജനജീവിതത്തിന് കൂടുതല്‍ ഭീക്ഷണിയാണ് വരുത്തിവയ്ക്കുന്നതെന്നും സമരസമിതി ആരോപിച്ചു.
നിലവില്‍ പുതുതായി നിര്‍മ്മിച്ച ശാലേം - തോട്ടപ്പാടന്‍ - പുളിയാമ്പിള്ളി റോഡിന്റെ സമീപത്തായാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. ബീവറേജസ് ഷോപ്പ് സ്ഥാപിക്കുന്നതിനെതിരെ വെങ്ങോല ഗ്രാമക്ഷേമസിതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇവിടെ മദ്യം വാങ്ങനെത്തുന്നവര്‍ സമീപത്തെ പാറമടയുടെ സമീപത്ത് മറ്റും ചെന്നിരുന്ന് മദ്യംകഴിച്ച് അക്രമങ്ങളും അപകടങ്ങളും വരുത്തിതീര്‍ക്കുമെന്നും ഇത്തരത്തിലുള്ള അപായസാധ്യത മേഖലകളില്‍ മദ്യശാലകള്‍ ആരംഭിക്കാന്‍ തിരഞ്ഞെടുക്കരുതെന്നും പരാതിയില്‍ പറയുന്നു.
വെങ്ങോല കവലയില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്ന് മദ്യശാല ആരംഭിക്കുന്നതിനെതിരെ പ്രതിക്ഞയെടുത്തു. തുടര്‍ന്ന് വെങ്ങോല എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന മദ്യ-മയക്കുമരുന്ന് ജാഗ്രത സദസ്സ് വര്‍ഗ്ഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കെ.വി മത്തായി അധ്യക്ഷത വഹിച്ചു. അഡ്വ. ബേസില്‍ കുര്യാക്കോസ് പ്രതിക്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് മെമ്പര്‍ രാജു മാത്താറ, കെ.പി അബ്ദുല്‍ ജലാല്‍, എന്‍.എ ഗംഗാധരന്‍, അഭിജിത്ത്.എന്‍.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ ജ്വാലക്ക് അബ്ദുള്ള പോഞ്ഞാശ്ശേരി, എന്‍.എ സുരേന്ദ്രന്‍, ബേബി വര്‍ഗ്ഗീസ്, റ്റി.ജെ എബ്രഹാം, ബേസില്‍ വെങ്ങോല എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."