ഓണക്കാല ജൈവ പച്ചക്കറികൃഷിക്ക് തുടക്കമായി
ചേര്‍ത്തല: വാരനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണക്കാല ജൈവ പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി. കര്‍ഷക ഗ്രൂപ്പുകളെയും സ്വയംസഹായ സംഘങ്ങളെയും കോര്‍ത്തിണക്കിയാണ് പദ്ധതി.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍ കെ ഹരിഹരപ്പണിക്കര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ ജെ സെബാസ്റ്റിയന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. ബേബി കമലം, സഹകരണ അസി. രജിസ്ട്രാര്‍ പി പ്രസേനന്‍, കൃഷി അസി. ഡയറക്ടര്‍ ഇ വി ജയാമണി, കൃഷി ഓഫീസര്‍ പി സമീറ, ഡോ. കെ സത്യപ്രസാദ്, എം മധു, ഡി ബിനീത, മറിയാമ്മ ആന്റണി, കെ സി രമേശ്ബാബു, പി എന്‍ സനജ, സജി ആന്റണി, ശ്രീജ ഷിബു, എ കെ പ്രസന്നന്, കെ കെ ചെല്ലപ്പന്, എസ് ഹര്‍ഷകുമാര്‍, ടി എസ് രാഘവന് സംസാരിച്ചു. ബാങ്ക് ഭരണസമിതയംഗം വി കെ മുകുന്ദന് സ്വാഗതവും സെക്രട്ടറി സി പി രാജന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ പലിശരഹിത വായ്പയുടെയും പച്ചക്കറിതൈകളുടെയും വിതരണോദ്ഘാടനം നടന്നു.
ബാങ്ക് പരിധിയിലെ കൃഷിയിടങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ഓണക്കാലത്ത് പ്രത്യേക വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ബാങ്കിന്റെ നേതൃത്വത്തിലാകും സംഭണവും വിപണനവും നടക്കുക. കൃഷിക്കാര്‍ക്ക് ന്യായവില വിപണനത്തില്‍ ഉറപ്പാക്കും. കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ബാങ്ക് പലിശരഹിത വായ്പ ലഭ്യമാക്കും. 10000 ല്‍പരം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുക.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും വിദഗ്ധ കര്‍ഷകരുടെയും മാര്‍ഗനിര്‍ദേശം ലഭ്യമാക്കും. വാര്‍ഡുതലത്തില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."