HOME
DETAILS
MAL
കൊല്ലത്ത് ജില്ലാ ജയിലില്‍ 57 തടവുകാര്‍ക്ക് കൊവിഡ്; രോഗം മൂര്‍ച്ഛിച്ചവരെ മെഡി.കോളജിലേക്ക് മാറ്റി
backup
August 02 2020 | 17:08 PM
കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂര്‍ച്ഛിച്ച മൂന്നുപേരെ പാരിപ്പിള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
54 തടവുകാരെ ചന്ദനത്തോപ്പിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ആക്കിയിരിക്കുകയാണ്. അതേസമയം, പരിശോധന നടത്തിയ 36 ജയില്‍ ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവായി.
ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജയില്‍ ഉള്‍പ്പെടുന്ന തേവള്ളി ഡിവിഷന് ക്ലസ്റ്ററാക്കി കണ്ടെയ്മെന്റ് സോണാക്കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."