HOME
DETAILS
MAL
വൈദ്യുതനഷ്ടം ഇല്ലാതാക്കാന്‍ വായനശാലകളില്‍ ബോധവല്‍ക്കരണം
backup
July 18 2016 | 19:07 PM
കണ്ണൂര്‍: വീടുകളിലെ വൈദ്യുത ഉപഭോഗത്തിലെ കുറവും വൈദ്യുത നഷ്ടവും ഇല്ലാതാക്കാന്‍ ലൈബ്രറി കൗണ്‍സിലിന്റെയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം തുടങ്ങി. വായനശാലകള്‍ വഴി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ വി.എം സജീവന് നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനന് അധ്യക്ഷനായി. ബ്രോഷര്‍ പ്രകാശനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന് നിര്‍വഹിച്ചു. ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന്, വൈക്കത്ത് നാരായണന് എന്നിവര്‍ സംസാരിച്ചു. യു ജനാര്ദ്ദനന് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി.കെ ബൈജു സ്വാഗതവും താലുക്ക് സെക്രട്ടറി എം ബാലന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."