HOME
DETAILS
MAL
ബില്ലില്‍ സബ്‌സിഡി: നല്‍കിയത് 110.44 കോടി
backup
August 03 2020 | 03:08 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകള്‍ക്ക് കെ.എസ്.ഇ.ബി പ്രഖ്യാപിച്ച സബ്‌സിഡി ഇതുവരെ ലഭ്യമായത് 49.95 ലക്ഷം ഗാര്‍ഹിക ഉപയോക്താള്‍ക്ക്. സബ്‌സിഡി ഇനത്തില്‍ നല്‍കിയത് 110.44 കോടിയുടെ ഇളവാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. കെ.എസ്.ഇ.ബിയുടെ ഒരു കോടി ഗാര്‍ഹിക ഉപയോക്താക്കളില്‍ ബാക്കിയുള്ളവര്‍ക്കുകൂടി സബ്‌സിഡി ലഭ്യമാക്കുന്നതോടെ 220 കോടി രൂപയുടെ വരെ നഷ്ടമാണ് കണക്കാക്കുന്നത്. 200 കോടിയായിരുന്നു നേരത്തെ ഇത്തരത്തില്‍ കെ.എസ്.ഇ.ബി കണക്കാക്കിയിരുന്നത്.
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ഗാര്‍ഹിക ഉപയോക്താക്കളുടെ ബില്ലിനാണ് സബ്‌സിഡി അനുവദിച്ചത്. 4,000 മുതല്‍ 5,000 രൂപവരെ സബ്‌സിഡി ലഭ്യമായത് 600 പേര്‍ക്കാണ്. 3,000 മുതല്‍ 4,000 രൂപ വരെ 3,000 ഉപയോക്താള്‍ക്കും 2,000 മുതല്‍ 3,000 വരെ 15,000 ഉപയോക്താക്കള്‍ക്കും സബ്‌സിഡി ലഭിച്ചു. ശേഷിക്കുന്നവര്‍ക്ക് ഇതില്‍ താഴെയും. ജൂലൈ 31 വരെയുള്ള കണക്കാണിത്. അടുത്ത ഒരു മാസം കൊണ്ട് ബാക്കിയുള്ള ഉപയോക്താക്കള്‍ക്കും സബ്‌സിഡി തുക ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."