HOME
DETAILS
MAL
പൂവത്തൂരില്‍ 300 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
backup
July 18 2016 | 19:07 PM
കൂത്തുപറമ്പ്: അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും മുന്നൂറ് പാക്കറ്റ് നിരോധിത പാന്‍ ഉല്പന്നങ്ങള് പിടികൂടി. ചിറ്റാരിപറമ്പ് പൂവത്തൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു വച്ചാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു കൂത്തുപറമ്പ് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പ്രദേശത്ത് വ്യാപകമായി പുകയില ഉല്പന്നങ്ങള് വില്പന നടത്തുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."