ശബരിമലയുടെ മറവില്‍ കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങള്‍ തിരിച്ചുവിടാന്‍ ശ്രമം: മന്ത്രി
കൊല്ലം: ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശന വിഷയം മാത്രമല്ലുള്ളതെന്നും വടക്കേയിന്ത്യയിലെ പ്രശ്‌നങ്ങള്‍ക്കു സമാനമായി കേരളത്തിന്റെ നവോത്ഥാന നേട്ടങ്ങള്‍ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വച്ചാണു പലരും ലഹളയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ നവോത്ഥാനത്തെ പിന്നോട്ടു വലിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടന്ന പട്ടികജാതി - പട്ടികവര്‍ഗ മഹാസഖ്യത്തിന്റെ പ്രഖ്യാപനവും ഡോ.ബി.ആര്‍ അംബേദ്കറിന്റെ 128ാം ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സഖ്യം സംസ്ഥാന അധ്യക്ഷന്‍ പി.കെ സജീവ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍ക്കര സത്യശീലന്‍, വര്‍ക്കിങഗ് പ്രസിഡന്റുമാരായ അഡ്വ.എ. ശ്രീധരന്‍, എം.കെ വാസുദേവന്‍, സെക്രട്ടറിമാരായ വി.കെ ഗോപി, ബാബു പട്ടംത്തുരുത്ത്, ബാബു ചിങ്ങാരത്ത്, എസ്.പി മഞ്ജു, മഞ്ജുഷ സുരേഷ്, മറ്റ് വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കളായ റെജി പേരൂര്‍ക്കട, രമണി അപ്പുക്കുട്ടന്‍, ജി.ശ്രീദാസന്‍, മുഖത്തല ഗോപിനാഥന്‍, ടി.പി.രാജന്‍, ശൂരനാട് അജി, പി.ദേവരാജന്‍, സുധീഷ് പയ്യനാട്, സി.കെ.സുന്ദര്‍ദാസ്, മിനി കെ.കെ വനം, പ്രേംകുമാര്‍ വിളപ്പില്‍ശാല, സുശീല രാജന്‍, ടി.ആര്‍ വിനോയ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."