ഇനി ഖത്തറില്‍ കാണാം
മോസ്‌കോ: ഫുട്‌ബോള്‍ ലോകം ഒരേ മനസും ആരവവുമായി ഒരു കുടക്കീഴില്‍ വന്ന 31 നാളുകള്‍ക്ക് വിട. ഇനി പുതിയ അങ്കത്തട്ടായ ഖത്തറില്‍ നാലു വര്‍ഷത്തിനു ശേഷം ഒത്തുചേരാം. അയ്യായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ഖത്തറിലെത്തുമ്പോള്‍ വിപ്ലവ മണ്ണായ റഷ്യയിലെ ഫുട്‌ബോള്‍ ഓര്‍മകള്‍ ഒരു കളിക്കാരനും ഒരു ഫുട്‌ബോള്‍ സ്‌നേഹിയും മറക്കാതിരിക്കും.
റഷ്യയില്‍ നിന്ന് ഖത്തറില്‍ കാണാമെന്നുപറഞ്ഞ് അവര്‍ കളം വിട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയായ ക്രെംനിലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയെ സാക്ഷിയാക്കി പ്രതീകാത്മകമായി പന്ത് കൈമാറി. ആദ്യമായാണ് ഒരു അറബ് രാജ്യം ഫിഫ ലോകകപ്പ് വേദിയാകുന്നത്.
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനമാണ് 2022 ലോകകപ്പ്. ലോകത്തിനൊപ്പം അറബ് ലോകം ഏറെ സന്തോഷത്തിലാണെന്നും ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതും മനോഹരവുമായിരിക്കുമെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് ഏറ്റവും മികച്ചതാക്കുമെന്ന് ഉറപ്പുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് പോരാട്ടം. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."