HOME
DETAILS

കൂടുതല്‍ രാജ്യങ്ങള്‍ക്ക്  വിലക്കേര്‍പ്പെടുത്തി കുവൈത്ത്

  
backup
August 03 2020 | 03:08 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95
 
 
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ കുവൈത്തില്‍ 24 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി നിരോധനം. കുവൈത്ത് വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് കഴിഞ്ഞ ദിവസം പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമേയാണ് പുതുതായി 24 രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. 
ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, സിറിയ, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന, ഇറാഖ്, മെക്‌സിക്കോ, ഇന്തോനേഷ്യ, ചിലി, ഈജിപ്ത്, ലബ്‌നാന്‍, ഹോങ്കോങ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പുതുതായി വിലക്ക് വന്നത്. 
രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഉയര്‍ന്ന രീതിയില്‍  വൈറസ് വ്യാപനം നടക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെന്നും തീരുമാനം രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 
അതിനിടെ കുവൈത്തില്‍ താമസിക്കുന്ന ആയിരക്കണക്കിന് വിദേശികള്‍ അവരുടെ വിമാന റിസര്‍വേഷന്‍ കാന്‍സല്‍ ചെയ്യാനുള്ള തിരക്കിലാണ്. ഇതില്‍ കൂടുതലും ഈജിപ്തുകാരാണ്. 
വിമാനങ്ങള്‍ റദ്ദാക്കിയത് രാജ്യത്തിനും വിമാനകമ്പനികള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. അതേസമയം 30 ശതമാനം യാത്രക്കാരുമായി രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയില്‍ 34 ലക്ഷം പേരും വിദേശികളാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  a minute ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  19 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  26 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  35 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago