HOME
DETAILS
MAL
അംഗപരിമിതരെ ബൂത്തിലെത്തിക്കാന്‍ വീല്‍ചെയര്‍ ലഭ്യമാക്കണം
backup
April 16 2019 | 05:04 AM
തൃശൂര്‍: അംഗപരിമിതരായ വോട്ടര്‍മാരെ പോളിങ് ദിവസം ബൂത്തിലെത്തിക്കാനായി വീല്‍ചെയര്‍ സ്വന്തമായുള്ള വ്യക്തികളും സ്ഥാപനങ്ങളും അവ ഏറ്റവും അടുത്ത അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി.വി അനുപമ അഭ്യര്‍ഥിച്ചു.
1200 ഓളം വീല്‍ചെയര്‍ വേണ്ടിടത്ത് 300 എണ്ണം മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.
8919 വോട്ടര്‍മാര്‍ വിവിധ പരിമിതികള്‍ മൂലം ബൂത്തിലെത്താന്‍ സഹായം ആവശ്യമുള്ളതായി അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫിസറായ ജില്ലാ സാമൂഹ്യനീതി ഓഫിസറുമായി ബന്ധപ്പെടുക. ഫോണ്‍: 9447619002.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."