'മതേതര ഇന്ത്യയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണം'
ഇരിങ്ങാലക്കുട: മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തണമെന്നും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ ഇടത് സര്‍ക്കാര്‍ കേരള ജനതയെ പ്രളയത്തില്‍ മുക്കിയെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും സുപ്രിം കോടതിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഇപ്പോഴല്ല പറയേണ്ടിയിരുന്നതെന്നും അദ്ദേഹം. കോടതി വിധിയുടെ പേരില്‍ വിശ്വാസികള്‍ക്കെതിരായ നിലപാട് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മിണ്ടിയില്ല. വേണമെങ്കില്‍ കേന്ദ്രസര്‍ക്കാറിന് ഓഡിനന്‍സ് ഇറക്കാമായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയില്‍ റിവ്യൂ ഹരജി നല്കിയ ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും പണ്ടേ തങ്ങള്‍ വിശ്വാസികളുടെ കൂടെയാണെന്നും എ.കെ ആന്റണി പറഞ്ഞു. ശബരിമല വിഷയത്തില്‍ എടുത്തുചാടി ജനങ്ങളെ ഭിന്നിപ്പിച്ച് നാട്ടില്‍ കലാപാന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ മാത്രമാണ് പിണറായി സര്‍ക്കാറിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്സന് അധ്യക്ഷനായിരുന്നു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."