ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂനിയന്‍ ദേശീയ സമ്മേളനം നാളെ മുതല്‍
തൃശൂര്‍: ഫെഡറല്‍ ബാങ്ക് സ്റ്റാഫ് യൂണിയന് ദേശീയ സമ്മേളനം ഏപ്രില്‍ 30, മെയ് 1 തീയതികളിലായി തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 30 ന് വൈകീട്ട് നാലിന് ഡോ. എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. പി.എസ് ശ്രീകല, അന്തോണി ജോണ്സണ്, എസ്.എസ് അനില്‍, പോള്‍ മുണ്ടാടന്‍, വി.ശ്രീകുമാര്‍, പി.ആര് രമേഷ്, പി.സദാശിവന്‍പിള്ള എന്നിവര്‍ വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും. 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്ന നയ സമീപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ അതിനെതിരെ ഉയരണമെന്നും ഭാരവാഹികള്‍ പറഞ്ഞു. സമ്മേളനം കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ബെഫി പ്രസിഡന്റ് ടി.നരേന്ദ്രന്, യൂണിയന് പ്രസിഡന്റ് പി.എന്‍ നന്ദകുമാരന് നായര്‍, യൂണിയന് ജനറല്‍ സെക്രട്ടറി ഷാജു ആന്റണി, സെക്രട്ടറി എം.പ്രഭാകരന്, ജനറല്‍ കണ്‍വീനര്‍ പി എച്ച് വിനീത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."