ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി
വാടാനപ്പള്ളി: തൃപ്രയാറില്‍ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഏഴ് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ക്ഷേത്ര പരിസരത്തുള്ള ലക്ഷ്മി ഹോട്ടല്‍, കൃഷ്ണ ഹോട്ടല്‍, മിഥില, ആനന്ദഭവന്‍, വിഷ്ണു സ്റ്റോഴ്‌സ്, അയോദ്ധ്യ ഹോട്ടല്‍, ശ്രീരാമഭവന്‍, ഇക്കാന്റെ തട്ടുകട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഞ്ചായത്തിന് സമീപമുള്ള ഇക്കാന്റെ കടയില്‍ നിന്നും പഴകിയ അച്ചാര്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. നാട്ടിക പ്രാഥമികാരോഗ്യകേന്ദ്രം പബ്ലിക്ക് ഹെല്‍ത്ത് വിഭാഗമാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിദ്ധിക്ക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി ഹനീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ സി.എസ്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് രാമദാസ് പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."