HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം; പ്രഖ്യാപനം നടത്തി
backup
April 28 2017 | 21:04 PM
പനമരം: കെ.എസ്.ഇ.ബി.ഇലക്ട്രിക്കല്‍ സെക്ഷന്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സണ്ണി ജോണ്‍ പ്രഖ്യാപനം നടത്തി. സെക്ഷന്‍ കീഴില്‍ 900 വീടുകളാണ് വൈദ്യുതീകരിച്ച് കണക്ഷന് നല്‍കിയത്. ഏറെ കടമ്പകള്‍ കടന്നാണ് വനമേഖലയായ നെയ്കുപ്പ, മണല്‍വയല്‍ പ്രദേശത്ത് ലൈന്‍ വലിച്ച് കണക്ഷന് നല്‍കിയത്.
പതിറ്റാണ്ടുകളായി വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇവര്‍ക്ക് വൈദ്യുതി നല്കാന് കിലോമീറ്ററുകളോളം ലൈന്‍ വലിക്കേണ്ടി വന്നതായും അധികൃതര്‍ പറഞ്ഞു.
ചടങ്ങില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജയകുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."