സമസ്ത നവോത്ഥാനത്തിന് നേതൃത്വം നല്കിയ പ്രസ്ഥാനം: അബ്ദുല്‍ ജലീല്‍ ഫൈസി
ആലുവ : ഇന്ത്യയുടെ ബഹുസ്വരതയെ മാനിച്ച് കൊണ്ട് തന്നെ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മഹത്തായ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എടത്തല റെയിഞ്ച് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഫൈസി. എടത്തല റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആന്‍ഡ് മാനേജ്മെന്റ് അസോസിയേഷന് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടത്തല എന്‍.എ.ഡി. കവല ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന യോഗത്തില്‍ മുഫത്തിശ് ഇബ്റാഹിം അന്‍വരി അധ്യക്ഷനായിരുന്നു മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വി.എം ഉസ്മാന് ഹാജി സ്വാഗതം പറഞ്ഞു. ടി.കെ. മുഹമ്മദ് മുസ്ലിയാര്, ടി.എ. ബഷീര്‍, കെ.എം.ഷംസുദീന്‍, അലിയാര് ഹാജി, തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന് ഭാരവാഹികളായി വി.എം.ഉസ്മാന് ഹാജി (പ്രസിഡന്റ്), പി കെ മൂസ (ജനറല്‍ സെക്രട്ടറി) ബാബു ചാലയില്‍ (ട്രഷറര്‍)ബീരാപുള്ള ക്ലഴിവേലിപ്പടി, ജമാല്‍ പാലാഞ്ചേരി മുഗള്‍,പരീക്കുഞ്ഞ് കോമ്പാറ, യൂസുഫ് പാറേക്കടിയില് (സഹ ഭാരവാഹികള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."