ഹോട്ടല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; ജീവനക്കാരന്റെ അക്കൗണ്ടില്‍നിന്നു പണം കവര്‍ന്നു
പയ്യോളി: ഹോട്ടല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ജീവനക്കാരന്റെ പണം കവര്‍ന്നതായി പരാതി.
അയനിക്കാട് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി ഭവന്‍ വെജിറ്റേറിയന്‍ ഹോട്ടലിലെ ജീവനക്കാരന്‍ കൊല്‍ക്കത്ത സ്വദേശി ഉത്തം സിന്‍ഹയുടെ അക്കൗണ്ടില്‍ നിന്നാണ് 10,000 രൂപയോളം അപഹരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.ഇന്ത്യന്‍ ആര്‍മി ഓഫിസറെന്ന് പരിചയപ്പെടുത്തി ഹിന്ദി സംസാരിക്കുന്നയാള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി ആളെ വിടുമെന്ന് പറഞ്ഞു. ഭക്ഷണം പാഴ്‌സലാക്കിയതിന് ശേഷം ഹോട്ടലില്‍നിന്ന് ഇയാളെ വിളിച്ചപ്പോള്‍ ഭക്ഷണത്തിന് വേണ്ടി അയക്കുന്ന ആളിന്റെ വശം പണം നല്‍കിയിട്ടില്ലെന്നും അക്കൗണ്ടില്‍ പണം ഇടാമെന്നും പറയുകയായിരുന്നു.
ഹോട്ടല്‍ മാനേജര്‍ അക്കൗണ്ട് നമ്പര്‍ കൊടുക്കാന്‍ തയാറാകാതിരുന്ന സാഹചര്യത്തില്‍ അവിടുത്തെ തൊഴിലാളിയായ ഉത്തം സിന്‍ഹയുടെ അക്കൗണ്ട് നമ്പറാണ് നല്‍കിയത്. വൈകിയിട്ടും ഭക്ഷണത്തിന് ആളെത്താത്തതിനാല്‍ അന്വേഷിക്കുന്നതിനിടയിലാണ് തൊഴിലാളി ഉത്തം സിന്‍ഹയുടെ മൊബൈല്‍ ഫോണില്‍ 10,010 രൂപ പിന്‍വലിച്ചതായുള്ള മെസേജ് എത്തിയത്.
ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ കൊല്‍ക്കത്തയില്‍നിന്നു പണം പിന്‍വലിച്ചതായാണ് വിവരം ലഭിച്ചത്. പയ്യോളി സി.ഐ പി.പി നാരായണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."