കെ. മുരളീധരന് പേരാമ്പ്രയില്‍ പര്യടനം നടത്തി
പേരാമ്പ്ര: വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് പേരാമ്പ്ര മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് വച്ചായിരുന്നു മൂന്നാംഘട്ട പര്യടനത്തിന്റെ തുടക്കം.
തുടര്‍ന്ന് ചാത്തോത്ത് താഴ, മരുതേരി, കോടേരിച്ചാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസ് സേവാദളിന്റെ അഭിഭാഷക വിഭാഗമായ ബി.എന്‍.എസ്.എസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംബന്ധിച്ചു.
തുടര്‍ന്ന് പന്നിക്കോട്ടൂര്‍, മുതുകാട്, ചക്കിട്ടപാറ, നരിനട എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത ശേഷം നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ചെമ്പനോടയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ എസ്.കെ അസൈനാര്‍, പി.ജെ തോമസ്, സത്യന് കടിയങ്ങാട്, മുനീര്‍ എരവത്ത്, രാജന് മരുതേരി, ടി.കെ ഇബ്രാഹിം, പി.പി രാമകൃഷ്ണന്, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ബേബി കാപ്പുകാട്ടില്‍, എം.കെ അബ്ദുറഹ്മാന്, കെ.എ ജോസ്കുട്ടി, രാജന് വര്‍ക്കി, ജിതേഷ് മുതുകാട്, പി.എം പ്രകാശന്, പുതുക്കുടി അബ്ദുറഹ്മാന്, മൂസ കോത്തമ്പ്ര, ബാബു തത്തക്കാടന്‍, മനോജ് എടാണി, ഇ.പി മുഹമ്മദ്, പി.സി കുഞ്ഞമ്മദ്, കെ.സി രവീന്ദ്രന്, കെ.സി ഗോപാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."