കുടിക്കാന്‍ വെള്ളമില്ലെങ്കിലും വിനോദങ്ങള്‍ക്കായി വെള്ളം ഇഷ്ടംപോലെ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ പ്രദേശത്തുള്ളവര്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെങ്കിലും അവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ വിനോദങ്ങള്‍ക്ക് വെള്ളം ഇഷ്ടംപോലെ.
ബാണാസുര സാഗറിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനായി ബോട്ട് സവാരിയും ഗാര്ഡന്, പൂന്തോട്ട നിര്‍മാണങ്ങളും സജീവമായി നടക്കുമ്പോഴാണ് പ്രദേശത്തെ പാവങ്ങളായ കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മുള്ളന്‍കണ്ടി പുഴയിലെ കുടിവെള്ളത്തിന് പോലും വെള്ളം കിട്ടാക്കനിയായ സമയത്ത് ആവശ്യത്തിന് വെള്ളം നല്കാന് തയാറാവാതെ തടഞ്ഞിരിക്കുന്നത്. കൂടാതെ ഡാമിന്റെ താഴ്ഭാഗത്തെ മുള്ളന്‍കണ്ടി പുഴ വറ്റി വരണ്ട് കുടിവെള്ള പദ്ധതി പോലും നിശ്ചലമായ അവസ്ഥയിലും വെള്ളം നല്‍കാതിരുന്നതും. ഇതേ തുടര്‍ന്ന് പ്രദേശത്തുകാര്‍ നിരന്തരം വെള്ളം തുറന്ന് വിടുന്നതിനായി ആവശ്യപ്പെട്ടിട്ടും ഒരിറ്റ് വെള്ളം പോലും തുറന്ന് വിടാന്‍ അധികൃതര്‍ തയാറായിട്ടില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."