വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം: നിവേദനം നല്കി
കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വിജയശതമാനവും ഗുണനിലവാരവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കും. ഗുണനിലവാരവും വിജയശതമാനവും വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെ ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കി. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍, ജന.സെക്രട്ടറി നിസാര്‍ കമ്പ എന്നിവരാണ് നിവേദനം നല്‍കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴസണ്‍ എ. ദേവകി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."