ഡോ.രാമനാഥന് നഗരത്തിന്റെ വിട
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഡോക്ടറും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡോ. എ രാമനാഥന്റെ മൃതദേഹം സംസ്‌കരിച്ചു. രാമനാഥ് നഴ്‌സിങ് ഹോം ഉടമയുമായ രാമനാഥന്റെ (91) വിയോഗം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു. അരനൂറ്റാണ്ടായി ആതുരശുശ്രൂഷാ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം. രോഗികളോടു ഫീസ് ഇത്രവേണമെന്ന് പറഞ്ഞ് വാങ്ങാത്ത ഡോക്ടറായിരുന്നു രാമനാഥ്. ഒപ്പം സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനയും എക്കാലവും സ്മരിക്കപ്പെടും. പുതിയറ ജയില്‍ റോഡിലുള്ള രാമനാഥ് നഴ്‌സിങ് ഹോമില്‍ ഉച്ചവരെ രോഗികളെ പരിശോധിക്കുകയും പിന്നീട് വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന ഡോക്ടര്‍ കോഴിക്കോടുകാര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. പാലക്കാട് സ്വദേയിയായ അദ്ദേഹത്തിന്റെ കുടുംബം കോഴിക്കോട്ടോക്ക് കുടിയേറിയതായിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി. ത്യാഗരാജസംഗീതോത്സവത്തിന്റെ മുന്നണി സംഘാടകരില്‍ ഒരാളായിരുന്നു. ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി, സദ്ഗുരു സംഗീത സഭ പ്രസിഡന്റ്, ഐ.എം.എ മുന്‍ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: കമല രാമനാഥന്‍. മക്കള്‍: ശോഭ കൃഷ്ണകുമാര്‍, ഡോ. ചിത്ര നാരായണ സ്വാമി, വീണ ശ്രീരാം. മരുമക്കള്‍: ഡോ. കൃഷ്ണകുമാര്‍( കോഴിക്കോട്), ഡോ. നാരായണ സ്വാമി( ചെന്നൈ), ശ്രീരാം അയ്യര്‍ (സിങ്കപ്പൂര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."