തോണിയില്‍ വന്നാല്‍ ഡോക്ടറെ കാണാം..!
മുക്കം: മലയോര മേഖലയിലെ നിരവധി രോഗികളുടെ ആശാ കേന്ദ്രമായ ചെറുവാടി സി.എച്ച്.സിയില്‍ ഡോക്ടറെ കാണണമെങ്കില്‍ തോണി വേണം. ഒരു ചെറിയ മഴ പെയ്താല്‍ പോലും ആശുപത്രിയുടെ ഉള്ളില്‍ നിറയെ വെള്ളം നിറയും. ഇതുമൂലം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും പലതരം അസുഖങ്ങളുമായി ഡോക്ടറെ കാണാനെത്തുന്ന രോഗികളും മുട്ടോളം വെള്ളത്തില്‍ നിന്നുവേണം ചികിത്സതേടാന്‍. ഫാര്‍മസി റൂം, ഇന്‍ജക്ഷന്‍ റൂം, ഒ.പി ശീട്ടെടുക്കുന്ന സ്ഥലം എന്നിവയെല്ലാം ഇത്തരത്തില്‍ വെള്ളത്തിലാണ്. ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിലടക്കം വെള്ളം കയറി നിറഞ്ഞ് പുറത്തേക്കൊലിക്കുന്നതിനാല്‍ ആശുപത്രിയില്‍ നിന്ന് പോവുമ്പോള്‍ രോഗവുമായി പോവേണ്ട അവസ്ഥയിലാണ് ഇവിടെ എത്തുന്നവര്‍. അശാസ്ത്രീയമായ കെട്ടിട നിര്‍മാണമാണ് ഇത്തരത്തില്‍ ആശുപത്രിക്കുള്ളില്‍ പോലും വെള്ളം കയറുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ദിവസേന 200 ഓളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഈ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരും മറ്റ് നിരവധി ജീവനക്കാരുമാണുള്ളത്. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുതുതായി നിന്മിച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി പ്രശ്‌നത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."