HOME
DETAILS
MAL
കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന ചന്ദന കേസ് പ്രതി പിടിയില്‍
backup
April 16 2019 | 07:04 AM
മറയൂര്‍: കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന ചന്ദന കേസ് പ്രതി പിടിയിലായി. കാന്തല്ലൂര്‍ പഞ്ചായത്തില്‍ ദിണ്ഡുകൊമ്പ് സ്വദേശി ആനന്ദരാജ് (35) ആണ് പിടിയിലായത്.
പെരുമ്പാവൂരിലേക്ക് തടി കയറ്റിയ ലോറിയില്‍ പോകവെയാണ് ആനന്ദരാജിനെ പിടികൂടിയത്. കാന്തല്ലൂരിലെ ചന്ദനക്കാടുകളില്‍ നിന്ന് നിരവധി ചന്ദന കടത്തു കേസുകളില്‍ പ്രതിയാണ് ഇയാള്‍. പയസ് നഗര്‍, ചിന്നാര്‍ സ്റ്റേഷന്റെ പരിധിയില്‍ രണ്ടു തവണ പിടികൂടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
എട്ടു പ്രതികളാണ് ഈ കേസിലുള്ളത്. മറയൂര്‍ നാച്ചിവയല്‍ സ്റ്റേഷന് പരിധിയില്‍ അമ്പലപ്പാറ ഭാഗത്ത് നിന്ന് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയ കേസാണിത്. ആനന്ദരാജിനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."