യെദ്യൂരപ്പയ്ക്കും ആറു സ്റ്റാഫംഗങ്ങള്‍ക്കും കൊവിഡ്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹം ചികിത്സയിലാണ്. ഇതിനു പിന്നാലെ യെദ്യൂരപ്പയുടെ ആറ് സ്റ്റാഫംഗങ്ങള്‍ക്കും യെദ്യൂരപ്പയുടെ മകള്‍ പത്മാവതിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
77കാരനായ യെദ്യൂരപ്പ മണിപ്പാലിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഇദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയടക്കമുള്ള സ്റ്റാഫുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യു.പിയില്‍ കൊവിഡ് ബാധിച്ച് മന്ത്രി കമല്‍റാണി വരുണ്‍ മരിച്ചിരുന്നു.
കാര്‍ത്തി ചിദംബരത്തിനും സ്ഥിരീകരിച്ചു
ചെന്നൈ: കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിനും കൊവിഡ് സ്ഥിരീകരിച്ചു.
ഇദ്ദേഹം സ്വന്തം വസതിയില്‍ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച വിവരം 48കാരനായ കാര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."