HOME
DETAILS

വേനലിന് കടുപ്പമേറി; ജില്ല വരള്‍ച്ചാ ഭീതിയില്‍

  
backup
April 28 2017 | 22:04 PM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


കോഴിക്കോട്: വേനലിന് കടുപ്പമേറിയതോടെ ജില്ല വരള്‍ച്ചാ ഭീതിയില്‍. മഴ നീളുന്ന പക്ഷം ജില്ലയില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. മലയോര മേഖലയായ താമരശ്ശേരി, പേരാമ്പ്ര, വടകര, കുറ്റ്യാടി, മുക്കം എന്നീ പ്രദേശങ്ങളിലാണ് വരള്‍ച്ചാ ഭീഷണി കൂടുതലുള്ളത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതികള്‍ പലയിടങ്ങളിലും പൂര്‍ണമായി പ്രവര്‍ത്തന സജ്ജമല്ലാത്തത് ജനത്തെ വലയ്ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുമില്ല.
വേനല്‍ കാലത്ത് ജില്ലയിലെ കുടിവെള്ള പദ്ധതികളെ നിയന്ത്രിക്കുന്ന പെരുവണ്ണാമുഴി ഡാമില്‍ ആരംഭിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചു വരുന്നതേയൊള്ളൂ. അതേസമയം ഡാമിലെ ജലനിരപ്പ് കുറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് ജനം കഴിയുന്നത്.
ജനുവരി അവസാനത്തോടെ ജില്ലയിലെ കനാല്‍ നവീകരണം പൂര്‍ത്തീകരിച്ച് ജില്ലയ്ക്കകത്തും പുറത്തുമായി വെള്ളമെത്തിക്കാനായിരുന്നു അധികൃതരുടെ ശ്രമം. എന്നാല്‍ ഇതു പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉപജീവനമാര്‍ഗമാക്കിയ മലയോര കര്‍ഷകരും ആശങ്കയിലാണ്. നെല്‍പാടങ്ങള്‍ വരണ്ടുണങ്ങിയതോടെ ഇടവിള കൃഷി ഇത്തവണ നടത്തിയിട്ടില്ല. വേനല്‍ മഴയിലാണ് കര്‍ഷകരുടെ ഏക പ്രതീക്ഷ.
സ്‌കൂളുകള്‍, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയും വരള്‍ച്ച കാരണം അടച്ചിടേണ്ട സ്ഥിതിയാണുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. കടുത്ത ജലക്ഷാമം മുന്നില്‍കണ്ട് പഞ്ചായത്തുകള്‍ നീര്‍ത്തട പദ്ധതികളുമായും കുടിവെള്ള സ്രോതസ്  സംരക്ഷണവുമായും രംഗത്തുണ്ട്. എന്നാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ മിക്കയിടത്തും കാര്യമായ കരുതല്‍ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പരാതി വ്യാപകമാണ്. വേനല്‍ കനത്തതോടെ ജലജന്യരോഗങ്ങളും വര്‍ധിച്ചിട്ടുണ്ട്. പനിയും മറ്റു അസുഖങ്ങളുമായി നിരവധി പേരാണ് ദിവസവും ആശുപത്രികളിലെത്തുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago