HOME
DETAILS

വിഷം തുപ്പുന്ന മോദിയേയും അമിത്ഷായെയും വിലക്കാന്‍ ഇലക്ഷന്‍ കമ്മിഷനു ധൈര്യമുണ്ടോ എന്ന് വൃന്ദ കാരാട്ട്

  
backup
April 16 2019 | 12:04 PM

modi-amitsha-election-commission-issue

കാസര്‍കോട്: വര്‍ഗീയ വിഷം തുപ്പുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായെയുമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കേണ്ടതെന്ന് സിപി എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

മായാവതിയെ അല്ല വിലക്കേണ്ടത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ മോദിയും അമിത്ഷായും രാഷട്രീയമുതലെടുപ്പിന് വര്‍ഗീയ വിഷം തുപ്പുകയാണ്. ഇവര്‍. ഇവരെ വിലക്കാന്‍ കമ്മിഷനു ധൈര്യമില്ലേ എന്നും അവര്‍ ചോദിച്ചു. മോദി തമിഴ്‌നാട്ടില്‍ പോയി അവിടത്തെ ജീവിത പ്രശ്‌നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ് പറയുന്നത്. വര്‍ഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്.

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ബിജെപി ഇന്ത്യയുടെ ഹൃദയം കവര്‍ന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ് മോദിയുടെത്. ജനാധിപത്യം തകര്‍ത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുകള്‍ക്ക് മാത്രം രാജ്യത്ത് പൗരത്വം നല്‍കൂവെന്നാണ് മോഡി ഭരണം പ്രഖ്യാപിക്കുന്നത്.

ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ്മൃതിയാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്ന് വ്യക്തമാക്കിയവരാണ് ആര്‍എസ്എസ്. മതേതരത്വം ഇവര്‍ അംഗീകരിക്കുന്നില്ല. തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച് മാത്രമാണ് ബിജെപി പറയുന്നത്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം. അവര്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago