HOME
DETAILS
MAL
നിപ വൈറസ് ബാധിതരെ പരിചരിച്ച സിസ്റ്റര്‍ നീതു നിതീഷിന് ആദരം
backup
July 17 2018 | 05:07 AM
തിരൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ വൈറസ് ബാധിച്ചവരെ പരിചരിച്ച തിരൂരിലെ സിസ്റ്റര്‍ നീതു നിധീഷിന് ആദരം. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ തിരൂര്‍ ടൗണ്‍ കണ്‍വെന്‍ഷനിലാണ് നീതുവിന് ആദരമൊരുക്കിയത്. നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ മുനീറ കിഴക്കാം കുന്നത്ത് നീതുവിന് ഉപഹാരം നല്കി. നീതു തന്റെ ആശുപത്രി അനുഭവങ്ങള്‍ പങ്കുവെച്ചു. തിരൂര്‍ ടൗണ്‍ കമ്മിറ്റി ആരംഭിച്ച പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ സാംസ്കാരിക സമിതി ചെയര്മാന് മാധവന് പാലാട്ട് മൂന്നു പേര്‍ക്ക് പെന്ഷന് തുക നല്കി നിര്‍വ്വഹിച്ചു. 80 വയസ്സ് കഴിഞ്ഞ എട്ടംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഇ .മുഹമ്മദലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി താരാനാഥന്, ടി.എ, ഉണ്ണിക്കൃഷ്ണന് മാധവന് പാലാട്ട് ,കെ. ചിത്രഭാനു, പി.പി രമണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."