HOME
DETAILS
MAL
സുശാന്ത് സിങ് രജ്പുതിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹര്‍ മുഖ്യമന്ത്രി
backup
August 04 2020 | 10:08 AM
പാട്ട്ന: നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ബിഹര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സുശാന്തിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു നടപടി. നടന്റെ കുടുംബം ആവശ്യപ്പെട്ടതിനാല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു.
സുശാന്തിന്റെ മരണത്തില്‍ ബിഹാര്‍ പൊലീസും മുംബൈ പൊലീസും നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി സഞ്ജയ് കുമാര്‍ ത്സാ നേരത്തെ പറഞ്ഞിരുന്നു.
ജൂലൈ 14നാണ് മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ 34കാരനായ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫെബ്രുവരി 25 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും സുശാന്തിന്റെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നീട് മകന്റെ മരണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ കുറിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."