ഓട്ടോഡ്രൈവറുടെ മരണം: പ്രതിഷേധത്തിനിടെ പൊലിസ് ജീപ്പ് തകര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ സ്റ്റേഷന്‍ ഉപരോധത്തിനിടെയാണ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പ് തകര്‍ക്കപ്പെട്ടത്
കാസര്‍കോട്: നഗരത്തിലെ ഓട്ടോഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായിരുന്ന സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
ചൗക്കിയിലെ കെ.കെ പ്രശാന്താ(28)ണ് കാസര്‍കോട് ടൗണ്‍ പൊലിസിന്റെ പിടിയിലായത്. ഈ മാസം ഏഴിനു പൊലിസ് മര്‍ദനത്തിലാണ് സന്ദീപ് മരണപ്പെട്ടതെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
ഇതിനിടെയാണ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പ് തകര്‍ക്കപ്പെട്ടത്. ഈ സംഭവത്തില്‍ അന്‍പതോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്.
ഇന്നലെ രാവിലെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നു പ്രശാന്തിനെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ അഡിഷണല്‍ എസ്.ഐ നാരായണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."