എം.പി ലാഡ് പദ്ധതികളുടെ നിര്‍വഹണത്തില്‍ കോഴിക്കോട് രണ്ടാമത്
കോഴിക്കോട്: എം.പിമാരുടെ പ്രാദേശിക വികസന പദ്ധതികളുടെ നിര്‍വണത്തില്‍ കോഴിക്കോട് ജില്ല സംസ്ഥാനത്ത് രണ്ടാമത്. പത്തനംതിട്ടയാണ് ഒന്നാം സ്ഥാനം. സംസ്ഥാന ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പദ്ധതി നിര്‍വണത്തിന്റെ കാര്യത്തില്‍ ജില്ലയുടേത് മികച്ച പ്രകടനമാണെന്ന് വിലയിരുത്തിയത്. 2015 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം പാലക്കാട്, മലപ്പുറം, പത്തനംതിട്ട, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്ക് പിറകില്‍ ഏഴാമതായിരുന്നു കോഴിക്കോടിന്റെ സ്ഥാനം. എം.പി ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ എം.പിമാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിവിധതലങ്ങളില്‍ വിശകലനം ചെയ്ത ശേഷമാണ് ജില്ലാതല പ്രകടനസൂചിക തയാറാക്കിയിരിക്കുന്നത്.
ഫണ്ട് വിനിയോഗം, പദ്ധതികളുടെ പൂര്‍ത്തീകരണം, പദ്ധതി നിര്‍ദേശങ്ങള്‍ക്ക് സമയബന്ധിതമായ അംഗീകാരം, സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള ഫണ്ട് റിലീസിങ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ ജില്ല വന്‍ മുന്നേറ്റം നടത്തിയതായും ചൂണ്ടിക്കാട്ടി. പദ്ധതികളുമായി ബന്ധപ്പെട്ട ഫയല്‍ വര്‍ക്കുകള്‍, മേല്‍നോട്ടം, പരിശോധന, അവലോകനം തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും പ്രകടനം കൂടി പരിഗണിച്ചാണിത്. വിവിധ സൂചികകള്‍ പ്രകാരം കോഴിക്കോട് ജില്ലയ്ക്ക് 97.50 സ്‌കോര്‍ ലഭിച്ചു. 98.25 ആണ് ഒന്നാംസ്ഥാനത്തുള്ള പത്തനംതിട്ടയുടെ സ്‌കോര്‍.
എം.പി ലാഡ് പദ്ധതികളുടെ നിര്‍വഹണത്തില്‍ ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായതില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍, സീനിയര്‍ ഫിനാന്‍സ് ഓഫിസര്‍, ജീവനക്കാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പ്രശംസിച്ചു. ഇക്കാര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."