കെ.എ.ടി.എഫ് ഐ.ടി വിങ് പ്രവര്‍ത്തന സജ്ജമായി
മലപ്പുറം: സംസ്ഥാനത്തെ എല്ലാ അറബിക് അധ്യാപകരെയും പൂര്‍ണമായി ഐ.ടി അധിഷ്ഠിത ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന തലത്തില്‍ രൂപം നല്കിയ ഐ.ടി വിങ് പ്രവര്‍ത്തന സജ്ജമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉപജില്ലകളിലും ഐ.ടി വിങ് രൂപീകരിച്ചു. സംസ്ഥാന ഐ.ടി വിങ് ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാംപ് കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ ബാഖവി എറണാകുളം അധ്യക്ഷനായി. എം.വി. അലിക്കുട്ടി, എം. മന്‍സൂര്‍ പ്രസംഗിച്ചു.
സി.എം. മിസ്ഹബ് സ്വാഗതവും ലത്തീഫ് മംഗലശ്ശേരി നന്ദിയും പറഞ്ഞു. കെ.എ.ടി.എഫ് സംസ്ഥാന ഐ.ടി വിങ് ഭാരവാഹികളായി സഫീര്‍ മുഹ്സിന് തിരുവനന്തപുരം (ചെയര്മാന്), അബ്ദുറഹ്മാന് അമാന്‍ കാസര്‍കോട്, ഹസ്സന്‍കോയ കോഴിക്കോട്, ഇഖ്ബാല്‍ അരിയൂര്‍ പാലക്കാട് (വൈസ് ചെയര്മാന്മാര്), സി.എം. മിസ്ഹബ് മലപ്പുറം (ജന.കണ്‍വീനര്‍), സഹീര്‍ കണ്ണൂര്‍, സല്മാന് വയനാട്, നജ്മുദ്ദീന് കാളികാവ് (ജോ. കണ്‍വീനര്‍മാര്‍), ലത്തീഫ് മംഗലശ്ശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."