കെ.സി നമ്പര്‍ അട്ടിമറിക്കാന്‍ ശ്രമമെന്നു സംരക്ഷണസമിതി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെയും ആര്.ടി.ഒയുടെയും കെ.സി നമ്പര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ ഒരുവിഭാഗം യൂനിയനുകളും തൊഴിലാളികളും ശ്രമിക്കുന്നതായി ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. കോര്‍പറേഷനിലെ കെ.സി പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ എവിടെയും നിര്‍ത്തി സര്‍വിസ് നടത്താനുള്ള അനുമതിയുണ്ട്. എന്നാല്‍ നിര്‍ത്താന്‍ അനുവദിക്കാതെ തടയുകയാണെന്നും ഇതിനെതിരേ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാവണമെന്നും കെ.പി മധു, സി ധീരജ്, എന്‍.പി സത്താര്‍, പി അഷ്റഫ്, ടി.കെ സുജീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെ.സി നമ്പര്‍ അനുവദിച്ച 1304 വാഹനങ്ങളാണു നഗരത്തിലുള്ളത്. സംരക്ഷണ സമിതിയില്‍ അംഗങ്ങളായ 225 ഓട്ടോകളാണ് കെ.സി നമ്പര്‍ പെര്‍മിറ്റോടെ സര്‍വിസ് നടത്തുന്നത്. ഇവര്‍ മീറ്റര്‍ നിരക്കില്‍ തന്നെ കോര്പറേഷന് പരിധിയിലെ സ്ഥലങ്ങളില്‍ സര്‍വിസ് നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."