HOME
DETAILS

ടീമിലിടം കിട്ടിയില്ല; ഇവര്‍ പുറത്തിരുന്ന് കളി കാണും

  
backup
April 17 2019 | 00:04 AM

%e0%b4%9f%e0%b5%80%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%b5

ന്യൂഡല്‍ഹി: ലോകകപ്പിനായി ഇന്ത്യന്‍ സെലക്ടമാര്‍ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലിടം നേടുമെന്ന പ്രതീക്ഷയില്‍ പല താരങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ നിരയില്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്ത പ്രമുഖരായ പല താരങ്ങളും ടീമിലിടം നേടിയിട്ടില്ല.
2015ല്‍ നടന്ന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഭാഗമായിരുന്ന ചില താരങ്ങളും ഒഴിവാക്കിയവരില്‍ പെടുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നതു തന്നെയാണ് ഇവര്‍ക്കു ഇത്തവണ അവസരം ലഭിക്കാതിരിക്കാനുള്ള മുഖ്യകാരണമായി സെലക്ടര്‍ ചൂ@ണ്ടിക്കാണിക്കുന്നത്. ആരൊക്കെയാണ് ഈ താരങ്ങള്‍ എന്ന് നോക്കാം.

ഋഷഭ് പന്ത്
ടീമില്‍ സ്ഥാനം കിട്ടുമെന്ന പ്രതീക്ഷിച്ചവരില്‍ പെട്ട പ്രധാന താരമായിരുന്നു പന്ത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പേര് ലിസ്റ്റില്‍ വന്നില്ല. പകരം പരിചയസമ്പന്നനായ കാര്‍ത്തികിനെയാണ് പരിഗണിച്ചത്. കാര്‍ത്തികിനേയും പന്തിനേയും കൃത്യമായി താരതമ്യം ചെയ്താണ് പന്തിനെ പുറത്താക്കിയത്. മധ്യഓവറുകളില്‍ കാര്‍ത്തികിന്റെ ബാറ്റിങും അവസാന ഓവറുകളില്‍ പന്തിന്റെ പ്രകടനവുമാണ് ഇതില്‍ താരതമ്യം ചെയ്ത ഒരു കാര്യം.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഓരോ താരങ്ങളുടെയും മുന്‍ പ്രകടനങ്ങളും ടീം സെലക്ഷന് മുമ്പ് പരിശോധിച്ചു. ബാറ്റ്‌സ്മാന്റെ റോളില്‍ പന്ത് മികച്ച് നില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും അലക്ഷ്യമായ ഷോട്ട് കളിച്ചാണ് താരം വിക്കറ്റ് തുലക്കുന്നത്. കൃത്യതയോടെയും സൂക്ഷ്മതയോടെയും ബാറ്റ് വീശേണ്ട സമയത്ത് വിക്കറ്റ് തുലക്കുന്നത് തന്നെയാണ് പന്തിന്റെ പ്രധാന വീക്ക്‌നെസ്. ഇതായിരിക്കാം ടീമിലിടം കിട്ടാതിരിക്കാന്‍ പ്രധാനപ്പെട്ട കാരണവും.

ഉമേഷ് യാദവ്
2015 ലോകകപ്പില്‍ ധോണിക്ക് കീഴില്‍ അണിനിരന്ന ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ് ഉണ്ടായിരുന്നു. എന്നാല്‍ താരം ഇത്തവണ തഴയപ്പെട്ടവരുടെ കൂട്ടത്തിലാണ്. ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലും നടന്ന ലോകകപ്പില്‍ ഇന്ത്യക്കു വേ@ണ്ടി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും ഉമേഷായിരുന്നു. എട്ടു കളികളില്‍ നിന്ന് 18 വിക്കറ്റുകളാണ് പേസര്‍ അന്ന് നേടിയത്. ഇന്ത്യയെ ലോകകപ്പിന്റെ സെമി വരെയെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തവണ കളി പുറത്തിരുന്ന് കാണാനാണ് യോഗം.

അജിങ്ക്യ രഹാനെ
ഇന്ത്യന്‍ മധ്യനിരയിലെ ശക്തമായ സാന്നിധ്യമായിരുന്നു അജിങ്ക്യ രഹാനെ. 2018 ഫെബ്രുവരിക്കു ശേഷം ഇന്ത്യക്കു വേ@ണ്ടി ഏകദിനത്തില്‍ അദ്ദേഹം കളിച്ചിട്ടില്ല. ഇത്തവണത്തെ ലോകകപ്പില്‍ നാലാം നമ്പര്‍ പൊസിഷനിലേക്ക് രഹാനെയ്ക്കു നറുക്ക് വീണേക്കുമെന്ന് സൂചനകളുണ്ട@ായിരുന്നെങ്കിലും പ്രതീക്ഷ പുലര്‍ന്നില്ല. കഴിഞ്ഞ ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നിന്ന് 208 റണ്‍സാണ് രഹാനെ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 79 ആയിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ സ്ഥിരസാന്നിധ്യമായ രഹാനെ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. എന്നാല്‍ ഏകദിനത്തിലും ടി20 യിലും താരത്തിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതല്ല.

ആര്‍. അശ്വിന്‍
ഇന്ത്യന്‍ സംഘത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന സ്പിന്നര്‍ ആര്‍. അശ്വിനും കഴിഞ്ഞ ലോകകപ്പില്‍ പന്തെറിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണത്തെ സ്‌ക്വാഡില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ എട്ടു മത്സരങ്ങള്‍ നിന്ന് അദ്ദേഹം 13 വിക്കറ്റുകളായിരുന്നു സ്വന്തം പേരില്‍ ചേര്‍ത്തത്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അതൊന്നും ലോകകപ്പ് ടീമിലെത്താന്‍ താരത്തെ സഹായിച്ചിട്ടില്ല.

സുരേഷ് റെയ്‌ന
മധ്യനിരയിലെ മിന്നും താരമായിരുന്ന ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നക്കും ഈ ലോകകപ്പില്‍ നറുക്ക് വീണിട്ടില്ല. 2011ലെ ലോകചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം 2015ലും ലോകമാമാങ്കത്തിനെത്തിയിരുന്നു. 2015ലെ ലോകകപ്പില്‍ ഇന്ത്യക്കു വേ@ണ്ടി കൂടുതല്‍ റണ്‍സെടുത്ത നാലാമത്തെ താരമായിരുന്നു റെയ്‌ന. രണ്ട@ു ഫിഫ്റ്റികളും ഒരു സെഞ്ചുറിയുമടക്കം ആറ് ഇന്നിങ്‌സുകളില്‍നിന്ന് 284 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ട് ലോകകപ്പുകളില്‍ നീലപ്പടയുടെ നട്ടെല്ലായിരുന്നു റെയ്‌നയും ഇത്തവണത്തെ ലോകകപ്പ് ടി.വിയിലൂടെ കാണും.

അമ്പാട്ടി റായുഡു
അടുത്ത കാലത്ത് വരെ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നധ്യമായിരുന്ന അമ്പാട്ടി റായുഡു. തികച്ചും അപ്രതീക്ഷതമായാണ് ലോകകപ്പ് സംഘത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. മോശം പ്രകടനം തന്നെയാണ് ഒഴിവാക്കലിന് മുഖ്യകാരണം. ഇന്ത്യക്ക് ഏറെ തലവേദനയായിരുന്ന നാലാം നമ്പര്‍ പൊസിഷനിലേക്ക് റായുഡുവിനെയായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ചില മത്സരങ്ങളില്‍ അദ്ദേഹം ഈ പ്രതീക്ഷ കാത്തെങ്കിലുംആസ്‌ത്രേലിയക്കതിരേ അവസാനമായി നടന്ന പരമ്പരയില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. ഇതായിരിക്കാം പട്ടികയില്‍നിന്ന് പുറത്താകാന്‍ കാരണം. 2015ലെ ലോകകപ്പില്‍ ടീമിനൊപ്പമുണ്ട@ായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ റായുഡുവിന് അവസരം ലഭിച്ചിരുന്നില്ല. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് റായുഡു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago