കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഏറ്റവും മികച്ച ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമ്പാട്ടി റായുഡു, ഋഷഭ് പന്ത് എന്നിവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചിട്ടുള്ളത്. നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്കിനെയാണ് ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവരും പുറത്തുതന്നെ. അതേസമയം, ടീമില്‍ ഇടം നേടുമെന്ന കാര്യത്തില്‍ സംശയത്തിലായിരുന്ന രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ അവസാന 15ല്‍ ഇടം നേടി.
നാല് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍, ഒന്നാം വിക്കറ്റ് കീപ്പറായി മഹേന്ദ്രസിങ് ധോണി, ര@ണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാര്‍ത്തിക്, പേസ് ബൗളിങ് ഓള്‍റൗണ്ട@ര്‍മാരായി വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, സ്പിന്‍ ഓള്‍റൗ@ണ്ടര്‍മാരായി കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സ്പിന്‍ സ്‌പെഷലിസ്റ്റുകളായി കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, പേസ് ബൗളിങ് യൂനിറ്റില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരാണ് ടീമില്‍ ഇടം നേടിയിട്ടുള്ളത്.
ഏറെക്കാലമായി ഇന്ത്യന്‍ ടീമിനെ കുഴക്കിയിരുന്ന നാലാം നമ്പര്‍ ബാറ്റിങ് പൊസിഷനിലേക്കു പരിഗണിച്ചിരുന്ന താരങ്ങളാണ് ഋഷഭ് പന്തും അമ്പാട്ടി റായുഡുവും. ഇടയ്ക്ക് റായുഡു ഈ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫോം നഷ്ടമായതാണ് താരത്തിന് വിനയായത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായ റായുഡുവിന് ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. മറുവശത്ത് ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, അനുഭവ സമ്പത്തിന്റെ കാര്യത്തില്‍ പന്തിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന ദിനേഷ് കാര്‍ത്തിക്കിലാണ് സിലക്ടര്‍മാര്‍ ഇക്കുറി വിശ്വാസമര്‍പ്പിച്ചത്.
അതേസമയം, ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുല്‍ ടീമില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഓള്‍റൗ@ണ്ടറെന്ന നിലയില്‍ കുറഞ്ഞകാലം കൊ@ണ്ട് ടീമിന്റെ വിശ്വസ്തനായി മാറിയ വിജയ് ശങ്കറിനും അവസരം ലഭിച്ചു. ഇടക്കാലത്ത് ടീമില്‍നിന്നു തഴയപ്പെട്ട രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും ശ്രദ്ധേയമായി.
ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ് തുടങ്ങിയവരുടെ പേരുകളും ടീം സിലക്ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ആര്‍ക്കും അവസരം ലഭിച്ചില്ല. മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ല@ണ്ടിലും വെയില്‍സിലുമായാണ് ലോകകപ്പ്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിനമായ ഏപ്രില്‍ 23 വരെ ഐ.സി.സിയുടെ അനുവാദം കൂടാതെ തന്നെ ടീമില്‍ മാറ്റം വരുത്താന്‍ സൗകര്യമുണ്ട്.
മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരണ്‍ദീപ് സിങ്, ദെബാങ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ ഗോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."