രാമക്ഷേത്ര നിര്‍മാണം ആര്.എസ്.എസിന്റെ 30 വര്‍ഷത്തെ ശ്രമഫലം- മോഹന്‍ ഭഗവത്
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നതോടെ ആര്.എസ്.എസിന്റെ കഴിഞ്ഞ 30 വര്‍ഷത്തെ ശ്രമം ഫലം കണ്ടെന്ന് ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ തറക്കല്ലിടന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.
നമ്മള് ഒരു ശപഥമെടുത്തിരുന്നു. 2030 വര്‍ഷമെടുത്ത് മാത്രമേ നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാവൂ എന്ന് അന്നത്തെ ആര്‍എസ്എസ് അധ്യക്ഷന്‍ ബാലാസാഹേബ് ദിയോറസ് ഞങ്ങളോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അതിനായി നാം ചെയ്ത അധ്വാനത്തിലൂടെ 30ാം വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ നമ്മുടെ ശപഥം നിറവേറിയതിന്റെ ആഹ്ലാദം അനുഭവിക്കാന്‍ നമുക്ക് സാധിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. രാമക്ഷത്രത്തിന്റെ ശിലാസ്ഥാപനം പുതിയ യുഗത്തിന്റെ പിറവിയാണെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നതിനാലാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ത്യാഗത്തിന്റെയും നിശ്ചയദാര്ഡ്യത്തിന്റേയും പ്രതീകമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകുമെന്നും മോദി പറഞ്ഞു. ക്ഷേത്ര ശിലാഫലകം അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്റ്റാമ്പും അദ്ദേഹം പ്രകാശിപ്പിച്ചു. ഈ ഐതിഹാസിക നിമിഷത്തിന്റെ ഭാഗാമാകാന്‍ അവസരം നല്‍കിയതിന് നന്ദി.
കന്യാകുമാരി മുതല്‍ ക്ഷീര്‍ഭവാനി വരെ, കോടേശ്വര്‍ മുതല്‍ കാമാഖ്യവരെ, ജഗന്നാഥ് മുതല്‍ കേദര്‍നാഥ് വരെ, സോമനാഥ് മുതല്‍ കാശി വിശ്വനാഥ് വരെ രാജ്യം മുഴുവന്‍ ഇപ്പോള്‍ ശ്രീരാമനില്‍ മുഴുകിയിരിക്കുകയാണ്.നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. സരയൂ തീരത്ത് സുവര്‍ണക്ഷേത്രം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മനസ് ഇപ്പോള്‍ പ്രകാശഭരിതമായി. പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."