കൊവിഡില്‍ പൊലിസിന്റേത് ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല, രോഗവ്യാപനം കൂടണമെന്നാഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസിനെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി.
ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയല്ല പൊലിസ് ചെയ്യുന്നത്. അങ്ങനെ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപൂര്‍വം ചിലര്‍ക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണമെന്നാണിവര്‍ ആഗ്രഹിക്കുന്നത്. അത്തരം മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ സമ്പര്‍ക്കവ്യാപനം അന്വേഷിച്ച് കണ്ടെത്തിയതും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പൊലിസ് സഹായിച്ചിരുന്നു. ഉത്തരവാദിത്തം ഇപ്പോള്‍ കൂടുതലായി പൊലിസിനെ ഏല്‍പിക്കുന്നുവെന്ന് മാത്രം. അതില്‍ തെറ്റിദ്ധാരണ വേണ്ടതില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്യുകയാണ്. പൊലീസിനെക്കൂടി ഇതിന്റെ ഭാഗമാക്കുന്നു എന്നെ ഉള്ളൂ. ഈ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കും വിധം പ്രചരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും?
കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സയെന്ന നിര്‍ദേശം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. വിദഗ്‌ധോപദേശം അടക്കം തേടിയാണ് ഇത് സ്വീകരിച്ചത്. ചിലര്‍ ഇതിനെ വളച്ചൊടിച്ചു. സംസ്ഥാനം ചികിത്സയില്‍ നിന്ന് പിന്മാറുന്നുവെന്നായിരുന്നു പ്രചാരണം. അതേ തരം പ്രചാരണമാണ് പൊലീിസിന്റെ കാര്യത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു രീതിയില്‍ ഇതിനെ വളച്ചൊടിക്കുന്നത് നമ്മുടെ പ്രതിരോധത്തെയാണ് തളര്‍ത്തുകയെന്ന് തിരിച്ചറിയണം. അപകടത്തിലാക്കുന്നത് സമൂഹത്തെയാണ്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണ് പോകരുത്. കോണ്ടാക്ട് ട്രേസിംഗിനായി എസ്‌ഐമാരുടെ നേതൃത്വത്തിലുള്ള ടീം പൊലിസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊലിസ് മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡുകളുടെ സേവനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."