HOME
DETAILS
MAL
പൊണ്ണത്തടി കുറയ്ക്കാന്‍ പാനീയം കുടിക്കാം
backup
April 28 2017 | 23:04 PM
പഴവര്‍ഗ ഷെയ്ക്ക്
ഈ പഴവര്‍ഗ ഷെയ്ക്കില്‍ പ്രധാന ചേരുവ ചെറുമധുരനാരങ്ങയാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരിനമാണ് ചെറുമധുരനാരങ്ങ.
എന്നാല്‍ റാസ്‌ബെറി ചേര്‍ത്താണ് കഴിക്കേണ്ടതെന്നതിനാല്‍ അതിന്റെ ലഭ്യതക്കുറവ് ഈ പാനീയം ഉപയോഗിക്കുന്നതില്‍ തടസമുണ്ടായേക്കാം. ചില വീടുകളുടെ തൊടിയില്‍ ഈ പഴം ഉണ്ടെന്നതിനാലാണ് ഇവിടെ ചേര്‍ക്കുന്നത്.
വേണ്ട സാധനങ്ങള്‍
ചെറുമധുരനാരങ്ങ- രണ്ടെണ്ണം
കൈതച്ചക്ക - രണ്ടു കഷണം
റാസ്‌ബെറി - ഒരു കപ്പ്
വെള്ളം - അരക്കപ്പ്
ഉണ്ടാക്കുന്ന വിധം
ചെറുമധുരനാരങ്ങ പിഴിഞ്ഞ് ചാറെടുക്കുക. നീളത്തില്‍ മുറിച്ച കൈതച്ചക്ക കഷണങ്ങളും റാസ്‌ബെറിയും വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. കപ്പിലേക്ക് പകര്‍ന്ന് ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."