ബലികര്‍മ്മത്തിനായി ഇറക്കുമതി ചെയ്യുന്നത് 11 ലക്ഷം ആടുകളെ
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ ബലിയറുക്കാനായി വിദേശ രാജ്യങ്ങളില്‍ നിന്നും 11 ലക്ഷം ആടുകളെ ഇറക്കുമതി ചെയ്യും.
114000 ആടുകളെയാണ് ഇറക്കുമതി ചെയ്യുകയെന്ന് മക്ക പ്രവിശ്യ ജല കൃഷി മന്ത്രാലയ ശാഖാ മേധാവി ഡോ: ഉമര്‍ അല്‍ ഫഖീഹ് പറഞ്ഞു. ഇതിനകം തന്നെ മുക്കാല്‍ ലക്ഷത്തോളം ആടുകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ബാക്കി ആടുകളുടെ ഇറക്കുമതി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഹജ് സീസണ്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള സംവിധാനങ്ങളും തയ്യാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബലിമൃഗങ്ങളെ ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. ഓരോ മൃഗത്തെയും പ്രത്യേകം പരിശോധനക്ക് വിധേയമാക്കി രോഗങ്ങളോ മറ്റു കേടുപാടുകളോ ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് പുറത്തിറക്കുന്നത്. ഇതിനായി വെറ്റിനറി ഡോകടര്‍മാരെയടക്കം വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മക്ക പ്രവേശന കവാടത്തിലും കാലികളുടെ ഉറവിടവും രോഗമുക്തമാണെന്ന് ഉറപ്പു വരുത്തുന്നതിനും ചെക്ക് പോയന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മക്കയില്‍ പ്രവേശിക്കുന്ന കാലികളെ പരിശോധിക്കുന്നതിനും നമ്പറുകള്‍ നല്‍കുന്നതിനും മൃഗസംരക്ഷണ നിയമവും കാലി സമ്പത്ത് നിയമവും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ജിദ്ദ, ലൈത്ത്, ജുമൂം എന്നിവിടങ്ങളില്‍ മന്ത്രാലയം ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ ഫീല്‍ഡ് വെറ്റിനറി ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഡോ: ഉമര്‍ അല്‍ ഫഖീഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."