തൂക്കുപാലത്തില്‍ നിന്ന് യുവതി പുഴയില്‍ ചാടിയെന്ന് സംശയം; തിരച്ചില്‍ നടത്തി
നിലമ്പൂര്‍: മമ്പാട് പുള്ളിപ്പാടം തൂക്കുപാലത്തില്‍ നിന്ന് യുവതി ചാലിയാര്‍ പുഴയില്‍ ചാടിയതായി സംശയം. വണ്ടൂര്‍ വെള്ളാമ്പ്രം തോങ്ങോടന് ചന്ദ്രന്റെ ഭാര്യ വര്‍ജന (44)യാണ് ചാടിയതായി സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്ന് കരുതുന്നു. യുവതി തിങ്കളാഴ്ച കറുകമണ്ണയിലെ ബന്ധുവീട്ടിലേക്ക് വന്നിരുന്നു.വൈകുന്നേരം ആറ് മണിയോടെ ബന്ധുവിനോടൊപ്പം മമ്പാട് അങ്ങാടില് ബസ് കയറുന്നതിനായി എത്തിയിരുന്നു.
ബന്ധു മടങ്ങിയ ശേഷം യുവതി പുള്ളിപ്പാടം കടവിലേക്ക് തന്നെ മടങ്ങിയതായി വിവരം ലഭിച്ചു. കാണാതായതോടെ നടത്തിയ തിരച്ചിലില്‍ വര്‍ജന ധരിച്ചതെന്ന് കരുതുന്ന ചെരിപ്പുകള്‍ തൂക്കുപാലത്തില്‍ കണ്ടെത്തി. ഇതാണ് പുഴയില്‍ ചാടിയതാണെന്ന് സംശയിക്കാന്‍ കാരണം.നിലമ്പൂര്‍ തഹസില്‍ദാര്‍ യു.സുഭാഷ് ചന്ദ്രബോസ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ചന്ദ്രമോഹന്, എം.രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫയര്‍ഫോഴ്സ്, നിലമ്പൂര്‍ പൊലിസ്, ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ എന്നിവരോടൊപ്പം നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്. കനത്ത മഴയില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത് തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."