രാഹുല്‍ ഗാന്ധിയുടെ പ്രചാരണം; തിരുവമ്പാടിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവമ്പാടി: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തിരുവമ്പാടി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവമ്പാടി പൊലിസ് അറിയിച്ചു. ഇന്ന് രാവിലെ 10 മുതല്‍ തിരുവമ്പാടി -പുന്നക്കല്‍ റോഡില്‍ ഗതാഗതം അനുവദിക്കുന്നതല്ല. ഈ സമയം തിരുവമ്പാടിയില്‍ നിന്ന് പുന്നക്കലിലേക്കുള്ള വാഹനങ്ങള്‍ തിരുവമ്പാടി - പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് പാമ്പിഴഞ്ഞപാറ വഴി പോകണം.
പുന്നക്കലില്‍ നിന്ന് തിരുവമ്പാടിയിലേക്കുള്ള വാഹനങ്ങള്‍ പാമ്പിഴഞ്ഞ പാറ-പെരുമാലിപ്പടി വഴിയാണ് പോകേണ്ടതെന്നും പൊലിസ് അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെയുമായി വരുന്ന വലിയ വാഹനങ്ങള്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടിലും ചെറിയ വാഹനങ്ങള്‍ സബ്ട്രഷറിക്ക് സമീപമുള്ള പള്ളി കോമ്പൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."