HOME
DETAILS
MAL
കൊവിഡ് പ്രതിരോധ ചുമതല തിരികെ നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍
backup
August 06 2020 | 03:08 AM
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രധാന ചുമതല ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു തിരികെ നല്‍കണമെന്ന് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പക്ടേഴ്സ് അസോസിയേഷന്.
രാപ്പകല്‍ ഭേദമെന്യെ രോഗാരംഭം മുതല്‍ മികച്ച പ്രതിരോധനടപടികളാണ് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങള്‍ക്കിടയില്‍ നടത്തുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ചുമതല ഇല്ലാതായത് ആരോഗ്യ വകുപ്പിലെ മുകളിലേക്കുള്ള ദൈനംദിന റിപ്പോര്‍ട്ടുകള്‍ക്കും മറ്റും സാങ്കേതിക തടസം ഉണ്ടാക്കാനിടയുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചുള്ള പ്രതിരോധ ജോലികള്‍ക്കിടയില്‍ ജൂനിയര്‍ എച്ച്.ഐമാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേല്‍ക്കുകയും ജീവനക്കാര്‍ക്ക് കൊവിഡ് ബാധയുണ്ടാകുകയുമുണ്ടായി. എന്നാല്‍ ഇതൊക്ക അതിജീവിച്ച് സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പ്രധാന ചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ നിന്ന് പൊലിസിനു കൈമാറിയത്. ജനങ്ങള്‍ക്കിടയില്‍ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തിന്റെ മനോവീര്യം ഇല്ലാതാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."