HOME
DETAILS
MAL
പ്രളയ മുന്‍കരുതല്‍: കുട്ടനാട്ടില്‍ ഇനി ഹോം ക്വാറന്റൈന്‍ ഇല്ല
backup
August 06 2020 | 03:08 AM
ആലപ്പുഴ: പ്രളയ സാധ്യത കണക്കിലെടുത്ത് കുട്ടനാട്ടില്‍ ഹോം ക്വാറന്റൈന്‍ നിര്‍ത്തലാക്കി. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴ കൂടി എത്തിയതോടെയാണ് കുട്ടനാട്ടില്‍ കൊവിഡ് രോഗവ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ക്കും ഇനി ഹോം ക്വാറന്റൈനു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ കുട്ടനാട്ടില്‍ ഹോം ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ സ്രവ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. പോസിറ്റീവ് ആകുന്നവരെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റും. സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവിടേക്ക് വരുന്നവര്‍ തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. ഇവര്‍ക്കാവശ്യമായ ക്വാറന്റൈന്‍ സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കും. വാര്‍ഡ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ രാവിലെ മഴയും കിഴക്കന്‍വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട്ടിലെങ്ങും വെള്ളപ്പൊക്കമായിരുന്നു. കുട്ടനാടിന്റെ പലഭാഗങ്ങളിലായി നൂറുകണക്കിന് വീടുകളില്‍ വെള്ളംകയറി. കുട്ടനാട്ടിലെ പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ (എ.സി റോഡ്) പല ഭാഗങ്ങള്‍ ഉള്‍പ്പടെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."