മഞ്ചേരിയില്‍ കുടിവെള്ള വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മഞ്ചേരി: നഗരസഭ പരിധിയിലെ അന്ത് വാര്‍ഡുകളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നഗരസഭ ജലഅതോറിറ്റിയില്‍ അടവാക്കിയ 82ലക്ഷം ഉപയോഗിച്ചുള്ള കുടിവെള്ള വിതരണത്തിനുള്ള പ്രാരംഭ നടപടികളാണ് പ്രധാനമായും പുരോഗമിക്കുന്നത്.
ഒരോ വാര്‍ഡുകളിലേക്കും പ്രത്യേകം എസ്റ്റിമേറ്റുകള്‍ തയാറാക്കിയായിരിക്കും നടപടി. 39വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണ നടപടികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണികളില്‍ നിന്നായിരിക്കും വെള്ളം നല്‍കുക. മഞ്ചേരി നഗരസഭയിലെ ഒട്ടുമിക്ക വാര്‍ഡുകളും അതിരൂക്ഷമായ കുടിവെള്ള പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. നിലവില്‍ ഇടവിട്ടു നടക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം കടുത്ത വേനലില്‍ ആവശ്യത്തിനു തികയുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. എന്നാല്‍ നഗരസഭ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന കുടിവെള്ള വിതരണം യാഥാര്‍ഥ്യമാകുന്നതോടെ വലിയ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."