സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമെന്ന് എന്‍.ഐ.എ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍. സ്വപ്നയുടെ ജാമ്യഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ അസിസ്റ്റന്റ് ജനറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
കോണ്‍സുലേറ്റിലും സ്വാധീനമുണ്ടായിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളര്‍ ശമ്പളം വാങ്ങിയിരുന്നു.
എം ശിവശങ്കറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കറിനെ സമീപിച്ചിരുന്നു. എന്നാല്‍ ശിവശങ്കര്‍ സ്വപ്നയെ സഹായിച്ചില്ല.സ്പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയക്ക് വന്‍ സ്വാധീനമുണ്ടായിരുന്നു. അതുപോലെ വിദേശത്തും വലിയ രീതിയില്‍ തന്നെ സ്വാധീനം ചെലുത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."