HOME
DETAILS

വിധിയില്‍ ശരിവയ്ക്കുന്നു

  
backup
April 29 2017 | 00:04 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് കേവലം ഒരു വര്‍ഷം തികയുന്നതേയുള്ളൂ. അതിനിടക്ക് എത്രത്തോളം നൂലാമാലകളിലേക്കാണ് ഭരണം സാക്ഷിയായത്,'വിതച്ചതേ കൊയ്യൂ' എന്ന് പറയും പോലെ തിരിച്ചടികള്‍ ഓരോന്നായാണ് വന്നു പതിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി പഴി കേള്‍പ്പിച്ചത് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റും വിജിലന്‍സും ആയിരുന്നെങ്കില്‍ അടുത്തത് മൂന്നാറിലെ കൈയേറ്റം ഒഴിവാക്കലിന്റെ രൂപത്തിലായിരുന്നു. തുടര്‍ന്ന് മുന്നണിയിലെ രണ്ട് പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം മുറുകുംപോള്‍ അതാ വരുന്നു അടുത്ത പ്രഹരം എം . എം മണിയുടെ നാക്കിന്റെ രൂപത്തില്‍. മുള്ള് കൊണ്ട് എടുക്കാമായിരുന്ന വിഷ്ണു വിഷയം ജെ. സി. ബി കൊണ്ട് എടുക്കുന്ന കോലത്തിലാക്കിയതും സര്‍ക്കാരിന്റെ കഴിവില്ലായ്മയും, പിടിവാശിയുമാണെന്ന് ചേര്‍ത്തി വായിക്കാം. ബന്ധു നിയമന വിവാദത്തില്‍ ഇ. പി ജയരാജനും ഫോണ്‍കെണിയില്‍ പെട്ട് എ.കെ ശശീന്ദ്രനും പുറത്തുപോകേണ്ടി വന്നത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടികളില്‍ ഒന്നാണ്. ഇപ്പോഴിതാ സെന്‍കുമാര്‍ വിധിയും സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ചിരിക്കുന്നു.

പുറ്റിങ്ങല്‍ വെടിക്കെട്ട്, ജിഷ കൊലപാതകക്കേസ് എന്നിവ സെന്‍കുമാറിന്റെ നടപടികള്‍ ജനങ്ങളുടെ അതൃപ്തിക്കിരയാക്കിയെന്ന് വരുത്തിതീര്‍ത്ത് ആഭ്യന്തര ചുമതലയും ആയപ്പോള്‍ ഒരു ചോദ്യവും ഉയര്‍ത്താതെയായിരുന്നു പിണറായിയുടെ നടപടി. സെന്‍കുമാര്‍ ഒരു വര്‍ഗീയവാദിയും ആര്‍. എസ്. എസ്സുകാരനാണെന്ന് വരെ കൂട്ടിച്ചേര്‍ത്തിയായിരുന്നു സ്ഥാനമാറ്റം. പിടിപ്പുകേട് ആരോപിച്ച് സെന്‍കുമാറിനെ യൂനിഫോമില്ലാത്ത സ്ഥാനത്തേയ്ക്ക് മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റയെ ചുമതലപ്പെടുത്തി.ലോക്‌നാഥ് ബെഹ്‌റക്ക് കീഴില്‍ ജിഷാഘാതകന്‍ അസം സ്വദേശി ആമിറുല്‍ ഇസ്‌ലാമിനെ പിടികൂടാന്‍ കഴിഞ്ഞതില്‍ പിണറായി സര്‍ക്കാര്‍ അങ്ങേയറ്റം അഭിനന്ദനത്തിന് അര്‍ഹരാണ്. പക്ഷെ, ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും പൊലിസില്‍ നിന്നും മാത്രം എത്രത്തോളം വീഴ്ചകളാണ് സംഭവിച്ചത്. പൊലിസ് വീഴ്ചകള്‍ ദിനംപ്രതിയെന്നോണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പൊലിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ആദ്യത്തെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസംഉണ്ടായത്, ജിഷ്ണു കേസില്‍ തുടക്കത്തില്‍ തൊട്ടുണ്ടായ പാളിച്ചകള്‍, ജിഷ്ണുവിന്റെ അമ്മക്ക് ഡി.ജി.പി ഓഫിസിനു മുന്നില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുടങ്ങി ബെഹ്‌റയുടെ ക്രമക്കേടുകള്‍ വിരലിലെണ്ണാധീതമാണ്. പക്ഷെ ഈ ക്രമക്കേടുകള്‍ക്ക് പ്രതികരിക്കുക പോലും ചെയ്യാതെ കേവലം രണ്ട് കേസിന്റെ പേരില്‍ ഡി.ജി.പി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ മാറ്റുകയും ചെയ്തത് പ്രത്യേക താല്‍പര്യപ്രകാരമാണെന്ന ഇപ്പോഴത്തെ സുപ്രിം കോടതി വിധി ശരി വയ്‌ക്കേണ്ടതാണ് .
പിണറായി സര്‍ക്കാരിന്റെ നടപടിയെ അന്യായം, ഏകപക്ഷീയം, രാഷ്ട്രീയപ്രേരിതം, എന്നീ പദങ്ങള്‍ കൊണ്ടാണ് ജസ്റ്റിസ് മദന്‍ ബി,ലോകൂര്‍, ദീപഗുപ്ത എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചത്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കാതെ അവര്‍ക്കെതിരേ അക്രമ നടപടിയെടുക്കുന്നവരോട് വിശ്വാസമില്ലായ്മയാണ് തോന്നുന്നത്. ഓരോ ദിവസവും വിവാദപുരുഷനാകുന്നത് എന്തുകൊണ്ടും ഒരു നല്ല രാഷ്ട്രീയനേതാവിന് യോജിച്ചതല്ല, കാരണം ജനങ്ങളുടെ വിശ്വാസം മൂലം മാത്രം നല്‍കിയ വോട്ടിന് പുല്ലുവില പോലും പില്‍ക്കാലത്തുണ്ടാവില്ല.
നിയമനത്തിലെ 97(2) ഈ ഉപവകുപ്പ് പ്രകാരം പൊതുജങ്ങള്‍ക്കിടയില്‍ പൊലിസിനെക്കുറിച്ചും നിയമപാലനത്തെ കുറിച്ചും ഗുരുതര അതൃപ്തി ഉണ്ടായാല്‍ മാത്രമാണ് ഒരു പൊലിസ് മേധാവിയെ മാറ്റാനാകൂ, എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും സെന്‍കുമാറില്‍ നിന്ന് ഉണ്ടാവാത്തതാണ്. നിയമം പഠിച്ചവര്‍ തന്നെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയാല്‍ പൊതുജനം കൊടുക്കുന്ന വിശ്വാസവും, സത്യസന്ധതയുമാണ് നഷ്ടപ്പെടുന്നത്. മുട്ടുന്യായങ്ങള്‍ പറഞ്ഞു നില്‍ക്കാതെ എത്രയും പെട്ടൊന്ന് ഉന്നതകോടതി വിധി മാനിച്ചു ടി.പി സെന്‍കുമാറിന് ഡി.ജി.പി പദവി തിരിച്ചുനല്‍കുകയാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത സര്‍ക്കാര്‍ ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  2 months ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  2 months ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  2 months ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  2 months ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago