ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചു പ്രതികള്‍ പിടിയില്‍
പെരിന്തല്‍മണ്ണ : കുഴല്‍പണ ഇടപാടുകാരനെ തട്ടിക്കൊണ്ടണ്ടുപോയി കവര്‍ച്ച നടത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപ്രതികളെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇന്നോവ കാറും സംഘത്തില്‍ നിന്നും പൊലിസ് പിടിച്ചെടുത്തിട്ടു@ണ്ട്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പടയംപൊയില്‍ സക്കീര്‍(27), ഫിറോസ് മന്‍സിലില്‍ റനീസ്(32), മട്ടന്നൂര്‍ കളറോഡ് സ്വദേശി സുബഹി വീട്ടില്‍ ഷാനിഷ്(29), കൂത്തുപറമ്പ് നിര്‍മ്മലഗിരി മൂന്നാം പീടിക സ്വദേശി ശ്രീ പദ്മം വീട്ടില്‍ നിഖില്‍ (26), എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്.
കൊടുവള്ളിയില്‍ നിന്നും ജില്ലയിലെ പുലാമന്തോള്‍, വളപുരം, ചെമ്മലശ്ശേരി, എന്നിവിടങ്ങളില്‍ കുഴല്‍പണ വിതരണം നടത്തിയ കൊടുവള്ളി സ്വദേശി അബ്ദുറഹ്മാന്‍കുട്ടിയെ ചെമ്മലശ്ശേരിയില്‍വച്ച് ഇന്നോവ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോകവേ കൊളത്തൂര്‍ വെങ്ങാട് വെച്ച് ജനമൈത്രി പൊലിസിന്റെയും നാട്ടുകാരുടെയും സഹായത്താല്‍ പൊലിസ് പിടികൂടുകയായിരുന്നു. പ്രതികളെ ഇന്നലെ രാവിലെ പൊലിസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലെ പഴയ വിതരണക്കാരും കുഴല്‍പണ ഏജന്റുമാരുമാണ് പണം കൊ@ുപോകുന്ന സംഘങ്ങളെകുറിച്ച് വിവരം നല്‍കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. വിവരം കിട്ടിയാല്‍ സംഘം മുമ്പേ തന്നെ ര@ുതവണ പണം കൊ@ുപോവുന്ന വാഹനങ്ങളെയും ആളുകളെയും നിരീക്ഷിച്ച് സ്ഥലത്ത് വരികയും പിന്നീട് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് വിതരണക്കാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ കയറ്റി കവര്‍ച്ച നടത്തുകയും ചെയ്യും. ജില്ലയില്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് പൊലിസ് അന്വേഷണം ഊര്‍ജിതമക്കിയത്. ഹൈവേ കവര്‍ച്ചാ കേസുകളില്‍ പ്രതികളിലെ മിക്ക പേരും കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നാണെന്ന് പൊലിസ് പറഞ്ഞു. ഇത്തരം സംഘങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ സംഘ തലവനായ ഡി.വൈ.എസ്.പി ബാലന്‍. സി.ഐ എ.എം സിദ്ദീഖ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."